ആയഞ്ചേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസിന്റെ ടയറുകൾ നശിപ്പിച്ച സംഭവം; പ്രതികളെ കണ്ടെത്താത്തതിൽ പ്രതിഷേധം ഉയരുന്നു


വടകര: ആയഞ്ചേരി-തീക്കുനി- കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ ടയറുകൾ സാമൂഹ്യ വിരുദ്ധർ കുത്തി കീറി നശിപ്പിച്ച സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയില്ലെന്ന് ആക്ഷേപം. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേം ശക്തമാക്കാനൊരുങ്ങുകയാണ് ബസ് ജീവനക്കാർ. പ്രതികളെ ഇനിയും പിടികൂടിയില്ലെങ്കിൽ സർവ്വീസ് നിർത്തിവയ്ക്കുന്നത് ഉൾപ്പടെ ആലോചിക്കേണ്ടി വരുമെന്ന് ജീവനക്കാർ അറിയിച്ചു.

കെ.എൽ 49, 2277 നമ്പർ മഹാലക്ഷ്മി എന്ന ബസിൻ്റെ ടയറുകളാണ് നശിപ്പിക്കപ്പെട്ടത്. ബസ് ഓട്ടം കഴിഞ്ഞ് രാത്രി റോഡരികിൽ നിർത്തിയിട്ടതിന് ശേഷമാണ് സംഭവം നടന്നത്. ബസിൻ്റ അഞ്ച് ടയറുകൾ കുത്തിക്കീറുകയും ആണികൾ തറച്ച് പഞ്ചറാക്കുകയും ചെയ്യുകയായിരുന്നു. വടകര പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ALSO READ…..

https://vatakara.news/the-tires-of-a-private-bus-plying-on-the-ayancheri-kakattil-route-were-vandalized/