വടകരയിലെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരിച്ചയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ വടകര പോലിസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് അറിയിപ്പ്


വടകര: വടകരയിലെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. വടകരയിലെ തെരുവിൽ ഭിക്ഷയെടുത്ത് കഴിഞ്ഞിരുന്നയാളാണ് മരിച്ചത്. മരിച്ചയാളെ കുറിച്ചുള്ള വ്യക്തമായ വിവരം പോലിസിന് ലഭിച്ചിട്ടില്ല. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ വടകര പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലിസ് അറിയിപ്പ് പുറപ്പെടുവിച്ചു.

രണ്ട് ദിവസം മുൻപ് പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ കടവരാന്തയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ തുണി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. മരണപ്പെട്ടയാൾ കൊല്ലം സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.