വടകരയിലെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സൂചന
വടകര: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ആലക്കൽ റെസിഡൻസിക്ക് എതിർവശത്തെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊലപാതകമെന്ന് സൂചന. കഴുത്തിൽ തുണി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. വടകര പോലിസും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
രാവിലെ 9 മണിയോടെ സമീപവാസികളാണ് വയോധികനെ മരിച്ച നിലയിൽ കണ്ടതായി പോലിസിനെ അറിയിച്ചത്. വടകരയിലും പരിസരത്തും ഭിക്ഷാടനം നടത്തി കഴിയുന്നയാളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ പേര്, സ്വദേശം സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്ത വരികയുള്ളൂവെന്ന് പോലിസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലിസ് ആരംഭിച്ചിട്ടുണ്ട്.