ചിത്രീകരണത്തിനിടെ കടമേരി സ്വദേശിയായ വീഡിയോഗ്രാഫർ മരിച്ച സംഭവം; രണ്ടാമത്തെ കാറിൻ്റെ ഡ്രൈവറും അറസ്റ്റിൽ


കോഴിക്കോട്: വീഡിയോ ചിത്രീകരണത്തിനിടെ വടകര സ്വദേശിയായ യുവാവ് കാർ ഇടിച്ചു മരിച്ച സംഭവത്തില്‍ രണ്ടാമത്തെ കാറിന്റെ ഡ്രൈവറായ തലക്കുളത്തൂർ സ്വദേശി എടശ്ശേരി വീട്ടില്‍ മുഹമ്മദ് റഹീസി (32)നെ വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂട്ടുപ്രതിയായാണ് കേസിൽ ഉൾപ്പെടുത്തിയത്.

അപകടത്തിനു കാരണമായ കടുംനീല കാറിനൊപ്പം സഞ്ചരിച്ച കറുത്ത ആഡംബര കാർ ഓടിച്ചത് റഹീസാണെന്നു പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മരിച്ച വിഡിയോഗ്രഫർ കടമേരി സ്വദേശി ആല്‍വി(20)നെ ഇടിച്ച കടുംനീല കാർ ഹൈദരാബാദിലെ സ്ഥാപനത്തിന്റെ പേരിലാണെന്നു കണ്ടെത്തിയിരുന്നു.

സ്ഥാപന നടത്തിപ്പുകാരൻ അശ്വിൻ ജെയിനിനു ഹാജരാകാൻ വെള്ളയില്‍ പൊലീസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. വടകര കടമേരി സ്വദേശി വേളത്ത് താഴെകുനി നെടുഞ്ചാലിൽ ആൽവിനാണ് (21) മരിച്ചത്. ആൽവിനെ ഇടിച്ച കാർ ഡ്രൈവർ മലപ്പുറം മഞ്ചേരി സ്വദേശി കരുവമ്പ്രം കല്ലിങ്ങൽ വീട്ടിൽ സാബിത്ത് റഹ്മാനെ (28) വെള്ളയിൽ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Summary: The incident where a videographer from Katameri died while filming; The driver of the second car was also arrested