ചെക്യാട് താനക്കോട്ടൂരിൽ ഭാര്യയെ കുത്തിപരിക്കേൽപ്പിച്ച സംഭവം ; ഭർത്താവ് റിമാൻഡിൽ


നാദാപുരം: ചെക്യാട് താനക്കോട്ടൂരിൽ ഭാര്യയെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് റിമാൻഡിൽ. മാവുള്ളതിൽ ഹാരിസാണ് റിമാണ്ടിലായത്. വളയം എസ്എച്ച്ഒ ഇ.വി.ഫായിസ് അലിയും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്‌ച രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിൽ വെച്ച് ഹാരിസും ഭാര്യ നസീറയും തമ്മിൽ വഴക്കുണ്ടാവുകയും പ്രകോപിതനായ നസീർ കത്തിയെടുത്ത് നസീറയെ കുത്തുകയുമായിരുന്നു. വയറിനും കൈക്കും മുറിവേറ്റ് ഗുരുതരമായി പരിക്കേറ്റ നസീറയെ പാറക്കടവ് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിസ നൽകിയ ശേഷം മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഹാരിസിനെതിരെ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.