ചെമ്മരത്തൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ


വടകര: ചെമ്മരത്തൂരിൽ യുവതിയെ വീട്ടിൽകയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. കാർത്തികപ്പള്ളി ചെക്കിയോട്ടിൽ ഷനൂപിനെയാണ് വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പാലയാട്ട് മീത്തൽ അനഘ അശോകിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.

വെള്ളിയാഴ്ചയായിരുന്നു സംഭവം. അന്ന് തന്നെ ഷനൂപിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അക്രമം തടയുന്നതിനിടെ അനഘയുടെ അമ്മമ്മ മാതുവിനും പരിക്കേറ്റിരുന്നു. അനഘ വടകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്.