മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റു; ചികിത്സയിലായിരുന്ന ചെക്യാട് സ്വദേശിയായ വീട്ടമ്മ മരിച്ചു


നാദാപുരം: മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെക്യാട് തിരുവങ്ങോത്ത് താഴെകുനി കമല (62) ആണ് മരിച്ചത്.

നാല് ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടുപറമ്പില്‍ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെയാണ് കമലയ്ക്ക് പൊള്ളലേല്‍ക്കുന്നത്. കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.

തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കമലയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു മരണം.

ഭർത്താവ്: കുഞ്ഞിരാമൻ, മകൾ: സുനിത. മരുമകൻ: അജയൻ.

Description:The housewife who was being treated died due to fire