രാത്രിയില്‍ ഇനി ഇരുട്ടില്‍തപ്പാതെ സുഖയാത്ര; ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ പാറക്കടവ്, ചെറിയകുമ്പളം പ്രദേശങ്ങളില്‍ ഹൈമാസ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു


ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ പുതുതായി സ്ഥാപിച്ച ഹൈമാസ് ലൈറ്റുകള്‍ സ്വിച്ച് ഓണ്‍ ചെയ്തു. പാറക്കടവ്, ചെറിയകുമ്പളം പ്രദേശങ്ങളില്‍ കെ മുരളീധരന്‍ എം.പിയുടെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗപ്പെടുത്തിയാണ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഓരോ ഹൈമാസ് ലൈറ്റുകള്‍ക്കും നാല് ലക്ഷത്തിനാല്‍പതിനായിരം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.

ഹൈമാസ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കെ മുരളീധരന്‍ എം.പി നിര്‍വ്വഹിച്ചു. രവി പുതുക്കോട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ പാളയാട്ട്, ജനപ്രതിനിധികളായ ഇ.ടി സരീഷ്, കെ.എം അഭിജിത്ത്, എം.കെ ഫാത്തിമ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി.എസ് പ്രവീണ്‍ കുമാര്‍, വാഴയില്‍ ഹരീന്ദ്രന്‍, മുനീര്‍ സി, കിഴക്കയില്‍ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ഡ് മെമ്പര്‍ സെഡ്.എ സല്‍മാന്‍ സ്വാഗതവും എം.കെ ഖാസിം നന്ദിയും പറഞ്ഞു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എം.പിയെ നാട്ടുക്കാര്‍ സ്വീകരിച്ചു.