പ്രതിരോധം പ്രധാനം; മേപ്പയ്യൂരില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായ് പഞ്ചായത്ത് ആരോഗ്യ വിഭാഗം വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചു


മേപ്പയ്യൂര്‍: ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചപ്പനികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് ആരോഗ്യ വകുപ്പ്. മഴക്കാല രോഗങ്ങളില്‍ നിന്നും പ്രതിരോധം ഉറപ്പുവരുത്തുന്നതിനായുള്ള ഉറവിട നശീകരണ പ്രവര്‍ത്തനത്തിന് പഞ്ചായത്തില്‍ തുടക്കമായി.

ഇതിന്റെ ഭാഗമായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ചന്ദ്രലേഖ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സി.പി സതീഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

വിവിധ വാര്‍ഡുകളില്‍ വാര്‍ഡ് മെമ്പര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, ജെഎച്ച്‌ഐ, ജെപിഎച്ചഎന്‍, എംഎല്‍പിഎസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി.