ജില്ലയില്‍ പിടിമുറുക്കി മഞ്ഞപ്പിത്തം; വടകരയില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യവിഭാഗം


വടകര: ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പരിശോധന കര്‍ശനമാക്കി വടകര നഗരസഭാ ആരോഗ്യവിഭാഗം. വടകര പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെ കൂള്‍ബാര്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

24 കടകള്‍ പരിശോധിച്ചതില്‍ 15ഓളം കടകള്‍ക്ക് ന്യൂനതാ നോട്ടീസ് നല്‍കി. ന്യൂനത കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ കെ.പി രമേശന്‍ അറിയിച്ചു.

സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.സി പ്രവീണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഇ രൂപേഷ്, പി.കെ ശ്രീമ, എ അനുരൂപ്, പി ജിഷ, സി.വി വിനോദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Description: The health department has tightened the inspection in Vadakara