‘പേപ്പട്ടി ശല്യത്തിനെതിരെ സർക്കാർ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നില്ല’; കൽപത്തൂരിൽ അപായ സൂചന ബോർഡ് സ്ഥാപിച്ച് യൂത്ത് ലീഗിന്റെ പ്രതിഷേധം


പേരാമ്പ്ര: സംസ്ഥാനത്ത് പേപ്പട്ടി ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത സർക്കാരിനെതിരെ കൽപത്തൂരിൽ അപായ സൂചന ബോർഡ് സ്ഥാപിച്ച് പ്രതിക്ഷേധിച്ച് യൂത്ത് ലീഗ്. പേപ്പട്ടി ശല്യം നിയന്ത്രിക്കാനോ ജനങ്ങളുടെ ജീവന് സുരക്ഷ നൽകാനോ സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചാണ് ബോർഡ് സ്ഥാപിച്ചത്.

സംസ്ഥാനത്ത് പേപ്പട്ടിയുടെ കടിയേറ്റവർക്ക് പേവിഷ ബാധയ്ക്കെതിരായ വാക്സിൻ നൽകിയിട്ടും രക്ഷയില്ലാത്ത സാഹചര്യത്തിൽ അവനവന്റെ ജീവൻ അവനവൻ നോക്കുക എന്നത് മാത്രമാണ് പരിഹാരമായിട്ടുള്ളതെന്നും സമരക്കാർ പറഞ്ഞു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് നാസിർ എൻ ഉദ്ഘാടനം ചെയ്തു. നിയോജമണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് സലിം മിലാസ്, അബ്ദുറഹ്മാൻ കക്കാട്, സി.പി സിറാജ്, ബാദി അസ്‌ലാൻ പങ്കെടുത്തു.

Summary: The government is not taking preventive measures against papatti harassment; Protest by youth league by putting up dangerous warning board in Kalpathur