ഇനി മാസ്ക് ഊരാം, പണി കിട്ടില്ല; പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു


തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിക്കേണ്ട. കോവിഡ് ഭീതി അകന്ന പശ്ചാത്തലത്തിലാണ് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് ഇഷ്മുള്ളതുപോലെ മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം.

മാസ്‌ക് ധരിക്കാത്തതിന് ഇനി മുതല്‍ പിഴ ചുമത്തില്ല. 500 രൂപയായിരുന്നു മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തിയിരുന്നത്. 2020 മാര്‍ച്ചിലായിരുന്നു സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയത്.

കൊവിഡ് ഭീതി ഒഴിഞ്ഞതോടെ പലരു മാസ്‌ക് ധരിരിക്കുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം കൂടിയതതോടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. കൊവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ ഇപ്പോള്‍ ഉത്തരവുകള്‍ പിന്‍വലിച്ചത്.