സർക്കാർ നാലരവർഷം ഹേമാ കമ്മിറ്റി റിപ്പോട്ടിന്മേൽ അടയിരുന്നു, മനസ്സിൽ സൂക്ഷിച്ചുവെച്ച ബിംബങ്ങൾ വീണുടഞ്ഞു; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കഥാകൃത്ത് ടി പത്മനാഭൻ
[top1`]
കൊച്ചി: സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ടി. പത്മനാഭൻ. വിവരാവകാശ കമ്മീഷൻ പുറത്തുവിടാൻ പറഞ്ഞ ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ നാലരവർഷം റിപ്പോട്ടിന്മേൽ അടയിരിക്കുകയായിരുന്നു. ഹേമാ കമ്മിറ്റിയിൽ കുറേ ഭാഗങ്ങൾ ഇന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇനിയും എത്രയോ ആളുകൾ വരാനുണ്ട് എന്നാണ് ഊഹിക്കേണ്ടതെന്നും പത്മനാഭൻ പറഞ്ഞു.
ഇപ്പോൾ പുറത്തുവന്ന കടലാസ് കഷണങ്ങളിൽ നിന്ന് ഒരുപാട് ബിംബങ്ങൾ തകർന്ന് വീണു. തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിൽ. പുറത്തുവന്ന വിവരങ്ങളിൽ ദുഖിതനാണെന്നും പത്മനാഭൻ പറഞ്ഞു.
Description: The government had closed on the Hema Committee report for four and a half years, and the images it had kept in its mind had fallen away; Storyteller T Padmanabhan criticizes the government