മണിക്കൂറുകള്‍ നീണ്ട ആശങ്ക, ഒടുവില്‍ ആശ്വാസം; കുറ്റ്യാടി മരുതോങ്കരയിലെ മോഷണക്കേസില്‍ ട്വിസ്റ്റ്
കുറ്റ്യാടി: മരുതോങ്കരയില്‍ വീട്ടില്‍ നിന്ന് പട്ടാപകല്‍ മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ ഉടയ്ക്ക് തിരികെ ലഭിച്ചു.
കള്ളാട് നവോദയ വായനശാലയ്ക്ക് സമീപത്തെ പാലോത്ത് കുളങ്ങര ചന്ദ്രന്റെ വീട്ടില്‍ നിന്നും മോഷണം പോയ സ്വര്‍ണമാണ് തിരികെ ലഭിച്ചത്.
സമീപത്തെ വീട്ടുപറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. വീട്ടുടമസ്ഥരാണ് സ്വര്‍ണം ആദ്യം കണ്ടത്. തുടര്‍ന്ന് ചന്ദ്രനോട് വിവരം പറയുകയായിരുന്നു. ചന്ദ്രന്‍ വിവരം അറിയച്ചതിനനുസരിച്ച് ചൊവ്വാഴ്ച വൈകിട്ടോടെ തൊട്ടില്‍പ്പാലം പോലീസ് സ്ഥലത്തെത്തി സ്വര്‍ണം കണ്ടെടുത്തു.
കഴിഞ്ഞ ഞായറാഴ്ച ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനായി വീട്ടുകാര്‍ പോയ സമയത്തായിരുന്നു മോഷണം നടന്നത്. നാലുപവന്റെ പാദസരം, രണ്ടു പവന്റെവള, അമ്പതിനായിരം രൂപയുടെ ഡയമണ്ട് മാല എന്നിവയാണ് കണ്ടെടുത്തത്. ചെറിയൊരു സ്വര്‍ണ കമ്മലും ലോക്കറ്റുമാണ് ഇനി കണ്ടെത്താനുള്ളത്.
Description: The gold ornaments that were stolen from the house in broad daylight were returned today