‘സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി, അതോണ്ട് അടിയില്‍ ആയില്ല! വടകരയില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ബസിനടിയിലേക്ക്, പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത് ഡ്രൈവര്‍
വടകര: ബസിന് മുന്നിലേക്ക് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രികരായ പെണ്‍കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് ഡ്രൈവറുടെ അവസോരചിതമായ ഇടപെടലിലാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. വടകര-വളയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഗുഡ് വേ എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അശ്വിന്‍ ലാലാണ് പെണ്‍കുട്ടികളെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. വടകര പുതിയ ബസ് സ്റ്റാന്റില്‍ നിന്നും വളയത്തേക്ക് യാത്ര തുടങ്ങിയ ബസ് സ്റ്റാന്റില്‍ നിന്നും പുറപ്പെട്ട് ഏറെ നേരം കഴിയും മുമ്പ് മറ്റൊരു റോഡില്‍ നിന്നും രണ്ട് പെണ്‍കുട്ടികള്‍ സ്‌കൂട്ടറുമായി ബസിന്റെ മുമ്പിലേക്ക് കയറുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ബസിന്റെ മുന്‍ചക്രങ്ങളുടെ ഭാഗത്തേക്ക് പെണ്‍കുട്ടികള്‍ തെറിച്ച വീണു. സംഭവം കണ്ടതോടെ ഒരുമിനിറ്റു പോലും
ആലോചിക്കാതെ അശ്വിന്‍ പെട്ടെന്ന് തന്നെ സഡന്‍ബ്രേക്ക് പിടിച്ച് ബസ് നിര്‍ത്തി. അശ്വിന്റെ അവസരോചിതമായ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് ജീവന്‍ തിരികെ ലഭിച്ചത്.
പിന്നാലെ ബസില്‍ നിന്നും ഇറങ്ങി അശ്വിനും ബസിലെ കണ്ടക്ടറും കുട്ടികളോട് ആശുപത്രിയില്‍ പോകണമോ എന്നു ചോദിച്ചു. എന്നാല്‍ കാര്യമായ പരിക്കില്ലെന്നും വേറെ കുഴപ്പമൊന്നുമില്ലെന്നും കുട്ടികള്‍ മറുപടി പറഞ്ഞെന്നും, അപകടത്തില്‍ കുട്ടികള്‍ നന്നായി പേടിച്ചുപോയെന്നും അശ്വിന്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ അശ്വിനെ ആദരിക്കാന്‍ ഒരുങ്ങുകയാണ് വടകരയിലെ ബസ് തൊഴിലാളികള്‍.
Description: The girls who fell in front of the bus miraculously escaped