രാഷ്ട്രീയ രംഗത്തെ സൗമ്യ മുഖം; പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് സി ബാലൻ്റെ ഓർമ്മയിൽ വടകര
വടകര: പ്രമുഖ സോഷ്യലിസ്റ്റ് സി. ബാലൻ വടകരയിലെ രാഷ്ട്രീയ രംഗത്തെ സൗമ്യ മുഖമായിരുന്നെന്ന് എച്ച്.എം.എസ് ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ. അതി ദാരിദ്ര്യത്തിൽ നിന്നു പോലും സാമൂഹ്യ പ്രവർത്തനത്തിന് മുഴുവൻ സമയം ചെലവഴിച്ച ത്യാഗിവര്യനായിരുന്നു അദ്ദേഹമെന്നും മനയത്ത് ചന്ദ്രൻ പറഞ്ഞു. സി.ബാലന്റെ നാലാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.ജെ.ഡി. വടകര മണ്ഡലം പ്രസിഡണ്ട് അഡ്വ.സി. വിനോദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇ.പി. ദാമോദരൻ, ഏ.ടി ശ്രീധരൻ, എടയത്ത് ശ്രീധരൻ, കെ.കെ. കൃഷ്ണൻ, വി.പി. നാണു, സി. കുമാരൻ, പ്രസാദ് വിലങ്ങിൽ എന്നിവർ സംസാരിച്ചു.