ട്രാൻസ് ഫോർമറിൽ നിന്ന് ഫ്യൂസ് മോഷ്ടിച്ചു; കുറ്റ്യാടി സ്വദേശിയായ കെ.എസ്.ഇ.ബി ജീവനക്കാരൻ അറസ്റ്റിൽ


കുറ്റ്യാടി: ട്രാൻസ് ഫോർമറിൽ നിന്ന് ഫ്യൂസ് മോഷ്ടിച്ച കേസിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ അറസ്റ്റിൽ. കുറ്റ്യാടി മുണ്ടേശ്വരത്ത് വിനോദ് കുമാറാണ് അറസ്റ്റിലായത്. ഡിസംബർ 10-നാണ് കേസിനാസ്പദമായ സംഭവം.

ഊരത്തും വളയന്നൂരിലുമുള്ള രണ്ട് ട്രാസ്ഫോമറുകളിൽ നിന്നായി ആറ് ഫ്യൂസാണ് പ്രതി മോഷ്ടിച്ചത്. എസ്.ഐ ദിലീപ് കുമാറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പെരുവണ്ണാമൂഴിയിലും തൊട്ടിൽപാലത്തും സമാന കേസ്സുണ്ടെന്ന് എസ്.ഐ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൂമ്പാറ സെക്ഷൻ പരിധിയിലെ ലെെൻമാനാണ് വിനോദ്.

 

Summary: The fuse was stolen from the transformer a KSEB employee from Kuttyadi was arrested