വടകരയിൽ ട്രെയിൻ തട്ടി മരിച്ച സൗരവിന്റെ സംസ്കാരം വൈകീട്ട്; പ്രിയ സഖാവിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി കരിമ്പന നാട്


വടകര: വടകര കരിമ്പനപ്പാലത്ത് ട്രെയിൻ തട്ടി മരിച്ച സൗരവിന്റെ‌‌ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി കരിമ്പന നാട്. ഡിവൈഎഫ്ഐ കരിമ്പന യൂണിറ്റ് പ്രസിഡണ്ടാണ് സൗരവ്. സംഘടനാ കാര്യത്തിലൊക്കെ ചുറുചുറുക്കോടെ പ്രവർത്തിച്ച നേതാവിനെയാണ് കരിമ്പനയ്ക്ക് നഷ്ടമായത്.

സൗരവിന്റെ സംസ്കാരം വൈകീട്ട് മൂന്ന് മണിയോടെ നടക്കും. വണ്ണാത്തി​ഗേറ്റിലെ വീട്ടുവളപ്പിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. പ്രിയ സഖാവിനെ കാണാൻ നിരവധി പേരാണ് വീട്ടിലേക്ക് എത്തുന്നത്.

ഇന്നലെ രാത്രി 8.10 ന് വടകര കരിമ്പനപാലത്ത് വെച്ചായിരുന്നു അപകടം നടന്നത്. പരേതനായ ശെൽവരാജിന്റെയും സീനയുടെയും മകനാണ് സൗരവ്.