ജോലിക്കിടയിൽ വിശ്രമം വേണോ? ഒരു ബ്രേക്ക് എടുക്കുന്നെ; പേരാമ്പ്ര പ്ലാന്റേഷനിലെ തൊഴിലാളികള്‍ക്കായ് അന്‍പത് ലക്ഷം രൂപയിൽ വിശ്രമ കേന്ദ്രം ഒരുങ്ങുന്നു
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍
പേരാമ്പ്ര പ്ലാന്റേഷനിലെ തൊഴിലാളികള്‍ക്കായി ആരംഭിക്കുന്ന ടേക്ക് എ ബ്രേക്ക് കോംപ്ലക്സുകള്‍ക്ക് തറക്കല്ലിട്ടു.
പ്ലാന്റേഷനിലെ തൊഴിലാളികള്‍ക്ക് ആവശ്യമായ ടോയ്‌ലറ്റുകള്‍, വിശ്രമ മുറി എന്നിവ ഉള്‍പ്പെടുന്നതാണ് ടേക്ക് എ ബ്രേക്ക് കോംപ്ലക്സ്. ഇത് നിലവില്‍ വരുന്നതോടെ പ്ലാന്റേഷനില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് വളരെ അധികം സൗകര്യപ്രദമാവും.
2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി അന്‍പത് ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് ടേക്ക് എ ബ്രേക്ക് കോംപ്ലക്സുകള്‍ക്ക് സ്ഥാപിക്കുന്നത്. തറക്കല്ലിടല്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു വത്സന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പ്ലാന്റേഷന്‍ മാനേജര്‍ സി.പി ഫിറോസ്, വെല്‍ഫെയര്‍ ഓഫീസര്‍ എന്‍.സി സന്ധ്യ, ഡിവിഷന്‍ ഫീല്‍ഡ് എക്‌സിക്യൂട്ടിവ് സി.പി ഹരിത, തൊഴിലാളി സംഘടന നേതാക്കളായ എം.പി പ്രകാശന്‍, എന്‍.പി സതീശന്‍, വി.സി പ്രദീപന്‍, ടി.കെ സുനിത എന്നിവര്‍ പങ്കെടുത്തു.
summary: the foundation stone was laid for the take a break complexes to be started for the workers of the perambra plantation