കൂത്താളി ഗ്രാമപഞ്ചായത്തിന്റെ ചിരകാലാഭിലാഷം; കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടശിലാസ്ഥാപനം


കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്തിന്റെ ചിരകാലാഭിലാഷമായ കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടശിലാസ്ഥാപനം ടി.പി. രാമകഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

എം.എല്‍.എയുടെ ആസ്തി വികസനഫില്‍ നിന്നും 1 കോടി രൂപയും എന്‍.എച്ച്.എം.ഫില്‍ നിന്നും 1.5 കോടി രൂപയും ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിക്കുന്ന കുടുംബാരോഗ്യകേന്ദ്രം കൂത്താളി ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യമേഖലയില്‍ വലിയ കുതിച്ചുചാട്ടം നടത്തുമെന്നാണ് പ്രതീക്ഷ.

ഇന്ന് വൈകുന്നേരം 4 മണിക്ക് കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍ സ്വാഗതം പറഞ്ഞു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എം. സനാതനന്‍, ടി. രാജശ്രീ, സാവിത്രി ടീച്ചര്‍, ഡോ. നവീന്‍ ഡി.പി.എം, ശശി മുഞ്ഞോറ, പി.എം. രാഘവന്‍, റഷീദ് വി.കെ, ദിനേശ് കാപ്പുങ്കര, രാമദാസ് കുനിയില്‍, എ. ബാലചന്ദ്രന്‍, കെ.എം. ഗോവിന്ദന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കിടാവ് ദര്‍ശന്‍ നന്ദി പറഞ്ഞു.