കുഞ്ഞു ബാല്യങ്ങള്‍ക്ക് ഒത്തുകൂടാനും പഠിക്കാനും മികച്ചയിടത്തിനായി തറക്കല്ലിട്ടു; കിഴിഞ്ഞാണ്യം അങ്കണവാടിയ്ക്ക് പുതു കെട്ടിടമൊരുങ്ങുന്നു


 

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കിഴിഞ്ഞാണ്യം അങ്കണവാടിയുടെ ശിലാസ്ഥാപനം ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ലിസി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി.എം. സജു സ്വാഗതം പറഞ്ഞു. സി.ഡി.പി.ഒ കെ. ദീപമുഖ്യാതിഥിയായി.

ഗ്രാമ പഞ്ചായത്ത് അംഗം അര്‍ജുന്‍ കററ്യാട്ട്, കെ. കുഞ്ഞിക്കണ്ണന്‍ രവീന്ദ്രന്‍ കൂളി കണ്ടി, ടി.പി. റഷീദ്, ബാബു കണ്ടോത്ത് അങ്കണവാടി വര്‍ക്കര്‍ ഷീജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സി.എം.എസ് സൂപ്പര്‍ വൈസര്‍ രേഷ്മ നന്ദി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 15 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി വകയിരിത്തിയിരിക്കുന്നത്.