പേരാമ്പ്ര ബ്ലോക്ക് ഓഫീസിന് ഇനി പുതു കെട്ടിടം; ശിലാസ്ഥാപനം നിര്‍വ്വഹിച്ച് ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പുതുതായി നിര്‍മിക്കുന്ന ബ്ലോക്ക് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ഒ പി. കാദര്‍ സ്വാഗതം പറഞ്ഞു. എ.ഡി.സി ജനറല്‍ എം. മിനി മുഖ്യാതിഥിയായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, കെ. സുനില്‍, ശാരദ പട്ടേരി കണ്ടി, ഉണ്ണി വേങ്ങേരി, ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ഖിഫില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. കുഞ്ഞമ്മത്, മധു കൃഷ്ണന്‍, ആര്‍.എം. രവീന്ദ്രന്‍, സി.പി.എ അസീസ്, സഫ മജീദ്, കെ.പി. പ്രസൂണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശശികുമാര്‍ പേരാമ്പ്ര നന്ദി രേഖപ്പെടുത്തി.