‘നിയമ ലംഘനം ഉണ്ടെങ്കില്‍ കര്‍ശന നടപടി ശുപാര്‍ശ ചെയ്യും’; പ്രാഥമിക റിപ്പോര്‍ട്ട് 11 മണിയോടെ, ആനയിടഞ്ഞ കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ച് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ നിയമ ലംഘനം ഉണ്ടെങ്കില്‍ കര്‍ശന നടപടി ശുപാര്‍ശ ചെയ്യുമെന്ന് സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ കീര്‍ത്തി ആര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രാഥമിക റിപോര്‍ട്ട് 11 മണിയോടെ സമര്‍പ്പിക്കുമെന്നും അന്തിമ റിപ്പോര്‍ട്ട് ഇന്ന് വൈകീട്ടോടെ നല്‍കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.
രണ്ട് ആനകള്‍ക്കും എഴുന്നള്ളിക്കാന്‍ അനുമതി ലഭിച്ചിരുന്നു. ആനകള്‍ തമ്മില്‍ അകലം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന മൊഴിയെന്നും എങ്കിലും വിശദമായ പരിശോധന നടത്തുമെന്നും ആശുപത്രിയില്‍ എത്തി പരിക്കേറ്റവരില്‍ നിന്നും കൂടുതല്‍ വിവരം ശേഖരിക്കുമെന്നും സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ കീര്‍ത്തി ആര്‍ പറഞ്ഞു.

കൂടാതെ നാട്ടാന പരിപാലന ചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Summary: the forest conservator visited the site of the incident in which the elephant fell into the Manakulangara temple