യാത്രയ്ക്കായി തുറന്നു; കൂത്താളി കുണ്ടയോട്ട് ചാലിൽ നടപ്പാത നാടിന് സമർപ്പിച്ചു


കൂത്താളി: കൂത്താളി ഗ്രാമ പഞ്ചായത്തിലെ കുണ്ടയോട്ട് ചാലിൽ നടപ്പാത നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിന്ദു ഉദ്ഘാടന കർമ്മം നിർവഹിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് 2022 -23 തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുണ്ടയോട്ട് ചാലിൽ നടപ്പാത നിർമ്മിച്ചത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം. അനൂപ് കുമാർ, വാർഡ് കൺവീനർ എ.സി. ബിജു മണി, കാപ്പുമ്മൽ ബാബു മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് സി.ഡി.എസ് മെമ്പർ കെ. ജയന്തി സ്വാഗതവും എ.ഡി.എസ് മെമ്പർ ഉഷാകുമാരി നന്ദിയും പ്രകാശിപ്പിച്ചു.