ചെങ്കടലായി വടകര നഗരം; സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പതാക ഉയർന്നു
വടകര: സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനു പതാക ഉയർന്നു. നാരായണ നഗരത്തിൽ തയ്യാറക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ജില്ലാ കമ്മറ്റി അംഗം ടി.പി. ദാസൻ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കൾ പുഷ്പ ചക്രം അർപ്പിച്ചു. തുടർന്ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം ചെയ്തു.
പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാ ജൻ, പി കെ ശ്രീമതി, എ കെ ബാ ലൻ, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി പി രാമകൃഷ്ണൻ, ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ, പി എ മുഹമ്മദ് റിയാസ്, തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്നുദിവസത്തെ സമ്മേളനത്തിൽ തെരഞ്ഞെടുത്ത 439 പേരുൾപ്പെടെ അഞ്ഞൂറിലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
അര ലക്ഷം പേരുടെ റാലിയോടെ സമ്മേളനം 31ന് സമാപിക്കും. സീതാറാം യെച്ചൂരി നഗറിൽ ചേരുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.