ആശങ്കയുടെ മണിക്കൂറുകള്‍, ജീവനും കൈയില്‍പിടിച്ച് അഞ്ച് പേര്‍; പയ്യോളിയില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി മറൈൻ എൻഫോഴ്സ്മെന്റ്‌


പയ്യോളി: വള്ളം തകര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി മറൈൻ എൻഫോഴ്സ്മെന്റ്‌. ഇന്നലെ (ബുധന്‍) ഉച്ചയോടെ പയ്യോളി ഭാഗത്ത് നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ഷാലോം എന്ന കാരിയര്‍വള്ളമാണ് തകര്‍ന്നത്.

അഞ്ച് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മുറിയുകയായിരുന്നു. ഉടനെ മത്സ്യത്തൊഴിലാളികള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിനെ വിവരമറിയിക്കുകയായിരുന്നു.

 

തുടര്‍ന്ന് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മറൈൻ എൻഫോഴ്സ്മെന്റ്‌ എസ്.ഐ രാജന്‍, സുമേഷ്, നിധീഷ്, ബോട്ടിന്റെ സ്രാങ്ക് രാജു എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു.

Descriptio: The fishermen were rescued after the boat broke down and got stuck in the sea