‘വാഷിംഗ് മെഷിന്‍, സ്മാര്‍ട്ട് ടിവി, മിക്‌സി’ നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റിലെ ആദ്യ വിജയികള്‍ക്ക് ലഭിച്ചത് വ്യത്യസ്തങ്ങളായ സമ്മാനങ്ങള്‍; ഒക്ടോബര്‍ 31 വരെ ആഴ്ചതോറും നറുക്കെടുപ്പ്, അടുത്ത വിജയി നിങ്ങളാകാം…


നടുവണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി ആദ്യ ആഴ്ച്ചയിലെ നറുക്കെടുപ്പ് നടത്തി. പ്രസിഡന്റ് ചന്ദ്രന്‍ വിക്ടറി നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണന്‍ ടൗണ്‍ മെഡിക്കല്‍സ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ജലീല്‍, ഷബീര്‍ നിടുങ്കണ്ടി, കെ.ടി.കെ. റഷീദ്, രവി മൂത്തേടത്ത്, സന ഹസ്സന്‍ ഹാജി, സി സത്യപാലന്‍, അഷ്റഫ് വേദിക വെഡ്ഡിംഗ് സെന്റര്‍, പി.ജി ബൈജു, തസ്ലി കാവില്‍, സന്തോഷ് വെണ്ടിലോട്ട്, സുമേഷ് ജനത, മൂസ്സ കൊട്ടപ്പുറം, അജ്മല്‍ എടോത്ത്, എന്നിവര്‍ പങ്കെടുത്തു.

നറുക്കെടുപ്പ് വിജയികള്‍ക്ക് വാഷിംഗ് മെഷീന്‍, സ്മാര്‍ട്ട് ടി.വി, മിക്സി, ഗോള്‍ഡ് കൊയിന്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ നല്‍കി.

ആദ്യ നറുക്കെടുപ്പിലെ വിജയികള്‍

1.വാഷിംങ്ങ് മെഷീന്‍ അഖില്‍ രാജ് ഊരള്ളൂര്‍ clo ഗോപാല്‍ ഫാഷന്‍ ഹൗസ്
2 സ്മാര്‍ട്ട് ടിവി.രംജിത്ത്.ഇ clo ഗോപാല്‍ ഫാഷന്‍
3 ഗോള്‍ഡ് കോയിന്‍ വൃന്ദ.എന്‍.കെ clo വേദിക വെഡ്ഡിംങ്ങ്
4 മിക്‌സി അര്‍ജ്ജുന്‍ രാജ് Clo വേദിക
5 ഫാന്‍ കുട്ടികൃഷ്ണന്‍ നായര്‍ clo ഫ്രണ്ട്‌സ് ട്രേഡേഴ്‌സ്
6 ഡിന്നര്‍ സെറ്റ് ഫോര്‍മര്‍ സ്‌കൗട്ട് ഫോറം clo വിക്ടറി
7 ഫ്രഷര്‍ കുക്കര്‍ മാധവി
8 അയേണ്‍ ബോക്‌സ് സൗദ.പി.എം
9. ബെഡ്ഷീറ്റ് മോഹനന്‍
10. സാരി അശ്വിനി

രണ്ട് മാസക്കാലം നീണ്ട് നില്‍ക്കുന്ന വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി ഒക്ടോബര്‍ 31 വരെയുള്ള എല്ലാ ആഴ്ചകളിലും നറുക്കെടുപ്പ് നടത്തും. ബംബര്‍ സമ്മാനമായ ആള്‍ട്ടോ കാര്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

നടുവണ്ണൂരിലെ വ്യാപാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യാപാരോത്സവം നടത്തുന്നത്. വികസനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും നടുവണ്ണൂര്‍ പൂര്‍ണ്ണമായി വ്യാപാരസൗഹൃദമായിട്ടില്ല. പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി തുടങ്ങിയ നഗരങ്ങളിലേക്കാണ് നടുവണ്ണൂരിലെയും സമീപ പ്രദേശങ്ങളിലെയും ആളുകള്‍ സാധനങ്ങള്‍ വാങ്ങാനായി പോകുന്നത്.

എന്നാല്‍ ഈ നഗരങ്ങളില്‍ ലഭിക്കുന്ന എല്ലാ സാധനങ്ങളും നടുവണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളിലും ലഭ്യമാണ്. ഇക്കാര്യം നടുവണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളിലേക്ക് എത്തിക്കുകയും അവരെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുകയുമാണ് ഫെസ്റ്റിന്റെ പ്രാഥമികമായ ഉദ്ദേശലക്ഷ്യം.

നടുവണ്ണൂര്‍ ഫെസ്റ്റിന്റെ ഭാഗമായി സാന്ത്വനം എന്ന ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തുന്നുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നടുവണ്ണൂര്‍ യൂണിറ്റില്‍ 402 അംഗങ്ങളാണ് ഉള്ളത്. എല്ലാ അംഗങ്ങളുടെയും കടകളില്‍ സാന്ത്വനം പദ്ധതിക്കായി പണം സമാഹരിക്കാനുള്ള ഒരു പെട്ടി വെയ്ക്കും.

ഓരോ കടക്കാരനും കുറഞ്ഞത് ഒരു രൂപയോ അതിന് മുകളിലുള്ള തുകയോ ദിവസവും നിര്‍ബന്ധമായി ഈ പെട്ടിയിലേക്ക് ശേഖരിക്കണം. ഒരു മാസം കൊണ്ട് ഒരു ലക്ഷം രൂപ ഇതുവഴി സമാഹരിക്കുകയും ചെയ്യും. ഇങ്ങനെ സമാഹരിക്കുന്ന തുക സാന്ത്വനം പദ്ധതിയുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കുമായി ഈ തുക നല്‍കും. നടുവണ്ണൂര്‍ പഞ്ചായത്തിലെ പതിനാറ് വാര്‍ഡ് അംഗങ്ങളുടെയും സഹകരണത്തോടെയാണ് അര്‍ഹരായവരെ കണ്ടെത്തി തുക കൈമാറുക.

നടുവണ്ണൂര്‍ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, രക്തദാന ക്യാമ്പ്, നേത്രപരിശോധനാ ക്യാമ്പ്, വ്യാപാരികളുടെ കുടുംബസംഗമം എന്നിവയും നടുവണ്ണൂര്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

summary: the first week draw was held as partof naduvannur fest