പുഷ്പനില്ലാത്ത ആദ്യ കൂത്തുപറമ്പ് ദിനം; അനശ്വര രക്തസാക്ഷികളെ അനുസ്മരിച്ച് കുന്നുമ്മക്കരയിൽ ഡി.വൈ.എഫ്.ഐ റാലിയും സമ്മേളനവും
ഒഞ്ചിയം: കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമ്മ പുതുക്കി ഡി.വൈ.എഫ്.ഐ. കൂത്തുപറമ്പ് ദിനാചരണത്തിൻ്റെ ഭാഗമായി യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്നുമ്മക്കരയിൽ നടന്ന പരിപാടി എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.പി.ജിതേഷ് അധ്യക്ഷത വഹിച്ചു.
ഡി.വൈ.എഫ്.ഐ നേതാക്കളായ കെ.ഭഗീഷ്, അഡ്വ. എ.സനൂജ്, ബ്രിജിത്ത് ബാബു എന്നിവർ സംസാരിച്ചു. പി.സുബീഷ്, കെ.എൻ.ആദർശ്, രബിലേഷ്, ജിൻസി എന്നിവർ നേതൃത്വം നൽകി.
1994 നവംബർ 25നു കൂത്തുപറമ്പിലുണ്ടായ പൊലീസ് വെടിവെപ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപെട്ടു. ഈ ദിവസമാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനമായി എല്ലാ വർഷവും ആചരിച്ചു വരുന്നത്. സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവന്റെ യോഗത്തിനിടെ ഉണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്. അഞ്ചു പേരാണന്ന് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് 30 വർഷം ശയ്യാവലംബിയായി ജീവിച്ച പുഷ്പൻ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് വിടവാങ്ങിയത്. പുഷ്പനില്ലാത്ത ആദ്യ രക്തസാക്ഷി അനുസ്മരണ ദിനം എന്ന പ്രത്യേകതയും ഈ വർഷം ഉണ്ട്.
Summary: The first flowerless day; DYFI rally and meeting at Kunummakkara in memory of the immortal martyrs