ആശ്രയം നഷ്ടപ്പെട്ട കുടുംബത്തിന് ഒരു കൈത്താങ്ങ്; കോടേരിച്ചാലിലെ വടക്കെഎളോല്‍ മീത്തല്‍ രജിന്‍ലാലിന്റെ കുടുംബത്തിന് ധനസഹായം കൈമാറി


പേരാമ്പ്ര: ബഹ്റൈനില്‍ വെച്ച് മരണപ്പെട്ട കോടേരിച്ചാലിലെ വടക്കെഎളോല്‍ മീത്തല്‍ രജിന്‍ലാലിന്റെ കുടുംബത്തിന് അനുവദിച്ച ധനസഹായം കൈമാറി. കുടുംബത്തിനായി നോര്‍ക്കറൂട്ട്സ് നല്‍കുന്ന ഒരു ലക്ഷത്തിന്റെ ധന സഹായം കേരള പ്രവാസി സംഘം പേരാമ്പ്ര ഏരിയ വൈസ് പ്രസിഡന്റ് എം.സി ഉണ്ണികൃഷ്ണന്‍ കുടുബത്തിന് കൈമാറി.

ചടങ്ങില്‍ കോവൂമ്മല്‍ ഹരിദാസന്‍ അധ്യക്ഷത വഹിച്ചു വി.വി രഘുനാഥ്, വിനോദന്‍, പ്രദീഷ്. എന്നിവര്‍ സംസാരിച്ചു. ഭനീഷ് സ്വാഗതം പറഞ്ഞു.

[mmid3]