പിതാവ് താക്കോല്‍ നല്‍കിയില്ല; പെട്രോളൊഴിച്ച് കാർ കത്തിച്ച് മകൻ


മലപ്പുറം: പിതാവ് കാര്‍ ഓടിക്കാന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മകന്‍ കാര്‍ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തില്‍ പിതാവ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മകന്‍ നീറ്റാണിമ്മല്‍ ഡാനിഷ് മിന്‍ഹാജിനെ (21) പോലീസ് അറസ്റ്റ് ചെയ്തു.

കാര്‍ ഓടിക്കുവാന്‍ പിതാവിനോട് താക്കോല്‍ ചോദിച്ചപ്പോള്‍ മകന് ലൈസന്‍സ് ഇല്ലാത്തതിനാല്‍ കാര്‍ തരാന്‍ കഴിയില്ലെന്നും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് മകനോട് പറയുകയും ചെയ്തു. തുടര്‍ന്ന് ഇതില്‍ പ്രകോപിതനായ മകന്‍ ഡാനിഷ് കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും കത്തിനശിക്കുകയും വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Summary: The father did not give the key; The son burnt the car by pouring petrol on it