ഓർക്കാട്ടേരിയിൽ ഇനി കളി ആവേശം;ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റിന്റെ വോളിബോൾ ടൂർണ്ണമെന്റിന് ഏപ്രിൽ 21ന് തുടക്കം


ഓർക്കാട്ടേരി: ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓർക്കാട്ടേരി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. അഖിലേന്ത്യ പുരുഷ- വനിത വോളിബോൾ ടൂർണ്ണമെൻ്റ് 2025 ഏപ്രിൽ 21 മുതൽ 27 വരെ ചന്ത മൈതാനിയിൽ ആണ് നടക്കുക. 2023 ൽ നടന്ന അഖിലകേരള വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ തുടർച്ചയായാണ് ഈ വോളിബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നത്.

ഓർക്കാട്ടേരിയിൽ ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന ആരോഗ്യ കേന്ദ്രത്തിന്റെ ധനശേഖരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ചന്ത മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ കസ്തൂരി കാട്ടിൽ കുഞ്ഞമ്മദ് ഹാജി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടനം ഏപ്രിൽ 21ന് വൈകുന്നേരം 7 മണിക്ക് സംസ്ഥാന കായിക മന്ത്രി വി അബ്ദു റഹ്മാൻ നിർവഹിക്കും.