കാൽപ്പന്ത് കളിയുടെ ആവേശം; നടുവണ്ണൂർ ബ്രെയിൻ പ്ലസ് അക്കാദമി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു


നടുവണ്ണൂർ: നടുവണ്ണൂർ ബ്രെയിൻ പ്ലസ് അക്കാദമിയുടെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. നടുവണ്ണൂർ ഫുട്ബോൾ അക്കാദമിയിൽ നടന്ന മത്സരം പ്രിൻസിപ്പാൾ സുരേഷ് എസ്.ആർ.ഉദ്ഘാടനം ചെയ്തു. അഷറഫ് പനച്ചിയിൽ, ജഗത്കൃഷ്ണ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

കാൽപ്പന്ത് കളിയുടെ ആവേശവും ആരവുംഅക്കാദമിയിൽ നിറഞ്ഞു. വാശിയേറിയ മത്സരത്തിൽ എസ്.എസ്.എൽ.സി. എ ടീം വിജയികളായി. വിജയികൾക്കുള്ള ട്രോഫി അഷറഫ് പനച്ചിയിലും റണ്ണറപ്പിനുള്ള ട്രോഫി ഇ.വിനോദും നല്കി. അദ്ധ്യാപകരായ ഗീത, അഭിനന്ദ്, ആതിര, ശ്രീകല, നിധിൻ രാജ്, സുജേഷ് എന്നിവർ നേതൃത്വം നൽകി.