പെരുവണ്ണാമൂഴി ഫെസ്റ്റ് നാലാം ദിനം; ഇന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ ജില്ലാതല ഗ്രൂപ്പ് ഡാന്‍സ് മത്സരം ചിലമ്പൊലിയും ‘കുട്ടേട്ടന്‍’ ഏകാംഗനാടകവും
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വ്വഹിക്കും. ഏഴ് മണിക്ക് കലാമണ്ഡലം കല്ല്യാണി നങ്ങ്യാര്‍കൂത്ത് നൃത്താവിഷ്‌കാരവും. രാത്രി ഒന്‍പത് മണിക്ക് രഹരിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന കുട്ടേട്ടന്‍ എന്ന ഏകാംഗനാടകവും അത് കഴിഞ്ഞ് കാലാമണ്ഡലം ഷീനയും സംഘവും അവതരിപ്പിക്കുന്ന ചിലമ്പൊലി സീനിയര്‍ പെണ്‍കുട്ടികളുടെ ജില്ലാതല ഗ്രൂപ്പ് ഡാന്‍സ് മത്സരവും നടക്കും.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കെ. സുനില്‍ അധ്യക്ഷത വഹിക്കും. സുജാത മനയ്ക്കല്‍ സ്വാഗതം പറയും. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്നുമ്മല്‍ നന്ദി പറയും. പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പെരുവണ്ണാമൂഴി ഫെസ്റ്റ് ഏപ്രില്‍ 23 മുതല്‍ ആരംഭിച്ച് മെയ്യ് 7 വരെയാണ് നടക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനായിരുന്നു നിര്‍വ്വഹിച്ചത്. നവ്യാനായരുടെ നൃത്ത സന്ധ്യയോടെ തുടക്കമായ ഫെസ്റ്റില്‍ വരും ദിവസങ്ങളിലും ആഘര്‍ഷകമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ നടക്കാനിരുന്ന ‘ഗ്രാമോത്സവം’ സ്റ്റേജ് പ്രോഗ്രാം മഴ കാരണം മാറ്റിവച്ചിരുന്നു. പരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ കനത്ത മഴ തുടര്‍ന്ന സാഹചര്യത്തില്‍ പരിപാടി മെയ്യ് ഒന്നിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സുധീര്‍ പറവൂര്‍ ആന്റ് ടീം അവതരിപ്പിക്കുന്ന ഡാന്‍സ് കോമഡി ഗാനങ്ങള്‍ സ്‌കിറ്റുകള്‍, സുറുമി വയനാടും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നിലാവ്, അലോഷിയുടെ സംഗീതം, പ്രശസ്ത ചലചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും ഒരുക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാം തുടങ്ങി നിരവധി പരിപാടികളും നടക്കും.