ഇംഗ്ലീഷ് ഭാഷ ലളിതമാക്കാം; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് ഒഞ്ചിയം ഗവൺമെന്റ് യു.പി സ്കൂളിൽ തുടക്കമായി
കണ്ണൂക്കര: ഒഞ്ചിയം ഗവൺമെന്റ് യു.പി സ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് തുടക്കമായി. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ പ്രസിഡണ്ട് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ പ്രമോദ് എം.എൻ, ഭാസ്കരൻ, ബിജു മൂഴിക്കൽ, റീന എൻ, നവ്യശ്രീ, ശ്രീജ, ഇംഗ്ലീഷ് റിസോഴ്സ് അധ്യാപിക അപർണ തുടങ്ങിയവർ സംസാരിച്ചു.കേരളത്തിലെ 163 ഉപജില്ലകളിൽ നിന്നും ഒരു സ്കൂളിനെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്. ശിശു കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിലും നിരന്തര മൂല്യനിർണയ രീതിയിലും ഊന്നിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മലയാളം മീഡിയത്തിലുള്ള 5, 6 ക്ലാസുകളിലെ കുട്ടികൾക്കാണ് ഇംഗ്ലീഷ് ഭാഷാ പരിശീലനം നൽകുന്നത്.