അനുമതി നിഷേധിച്ചിട്ടും ആനയെ എഴുന്നള്ളിച്ചു; ബാലുശ്ശേരിയിൽ ക്ഷേത്ര ഭാരവാഹികൾക്കും ആന ഉടമയ്ക്കുമെതിരെ കേസ്
ബാലുശ്ശേരി: അനുമതി ഇല്ലാതെ ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. വനംവകുപ്പാണ് നടപടിയെടുത്തത്. ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികൾക്കും ആന ഉടമയ്ക്കും എതിരെയാണ് കേസെടുത്തത്.
നാട്ടാന പരിപാലന ചട്ടവും വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് നടപടി. ക്ഷേത്ര ഉത്സവത്തിൻ്റെ ഭാഗമായി ആനയെ എഴുന്നള്ളിക്കാൻ ഭാരവാഹികൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് അധികൃതർ തള്ളുകയായിരുന്നു. എന്നാൽ ഇത് വകവെക്കാതെ ആനയെ എഴുന്നള്ളിക്കുകയായിരുന്നു.

കേസിനെ നിയമപരമായി നേരിടുമെന്ന് ക്ഷേത്രകമ്മിറ്റി പ്രതികരിച്ചു. ആചാരം ലംഘിക്കാൻ കഴിയാത്തതിനാലാണ് ആനയെ എഴുന്നള്ളിച്ചതെന്നാണ് ഭാരവാഹികൾ പറയുന്നത്.
Summary: The elephant was raised despite the denial of permission; Case against temple officials and elephant owner in Balussery