‘ഇന്ത്യയെ മതരാഷ്ട്രമാക്കരുത്’; ഡി.വൈ.എഫ്.ഐ.ജില്ലാ കാല്‍നട പ്രചരണ ജാഥയ്ക്ക് നാലാം ദിനം പേരാമ്പ്രയില്‍ സ്വീകരണം നല്‍കി


പേരാമ്പ്ര: ‘ഇന്ത്യയെ മതരാഷ്ട്രമാക്കരുത്’ എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി.സി ഷൈജു നയിക്കുന്ന കാല്‍നട ജാഥയ്ക്ക് നാലാം ദിവസം പേരാമ്പ്രയിലെ വിവിധകേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന സെക്യുലര്‍ സ്ട്രീറ്റിന്റെ ഭാഗമായാണ് ജില്ലാ പ്രചാരണജാഥ സംഘടിപ്പിക്കുന്നത്.

നാലാം ദിവസത്തെ പര്യടനം പേരാമ്പ്ര ബ്ലോക്കിലെ പാലേരിയില്‍ നിന്ന് ആരംഭിച്ച് കൂത്താളി, പേരാമ്പ്ര, മുളിയങ്ങല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ചാത്തോത്ത് താഴെ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥയെ അഭിവാദ്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികളും, മഹിളകളും, തൊഴിലാളികളുമുള്‍പ്പടെ നൂറുകണക്കിനാളുകള്‍ എത്തി ചേര്‍ന്നു.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ലീഡര്‍ പി.സി ഷൈജു ഉപ. ലീഡര്‍ കെ ഷഫീഖ്, മാനേജര്‍ പി.വി അമൃത എന്നിവരെ കൂടാതെ അഡ്വ:ജ രാഹുല്‍ രാജ്, എം.കെ വികേഷ്, ബഗീഷ് കെ, ജിതേഷ് ഒഞ്ചിയം, എ.കെ ബിജിത്ത്, റിബേഷ് മാസ്റ്റര്‍, സി.കെ അന്‍ഫാസ്, പ്രശസ്ത സിനിമ നടന്‍ മുഹമ്മദ് പേരാമ്പ്ര എന്നിവരും സംസാരിച്ചു.

ചാത്തോത്ത് താഴെ നടന്ന സമാപന പൊതുസമ്മേളനം രഞ്ജിത്ത് പയ്യന്നൂര്‍ സംസാരിച്ചു. ചൊവ്വാഴ്ച്ച പയ്യോളി ബ്ലോക്കില്‍ ജാഥ പര്യാടനം നടത്തും.