കക്കട്ടിൽ ടൂറിസ്റ്റ് ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ
നാദാപുരം: കുറ്റ്യാടി – നാദാപുരം സംസ്ഥാന പാതയിൽ കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം തച്ചുംപൊയിൽ സ്വദേശി ഹർഷദിനെയാണ് കുറ്റ്യാടി പോലിസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ടോടെയാണ് ഇയാൾ പിടിയിലായത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയുണ്ടായ അപകടത്തില്‍ നരിപ്പറ്റ സ്വദേശിയായ രാജേഷ് ആണ് മരിച്ചത്. രാജേഷ് സഞ്ചരിച്ച സ്കൂട്ടറിൽ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ഇയാളുടെ ശരീരത്തിലൂടെ ബസിൻ്റെ പിൻ ചക്രം കയറുകയായിരുന്നു. രാജേഷ് സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടിരുന്നു.