പ്രമോഷൻ റീൽ ചിത്രീകരണത്തിനിടെ കടമേരി സ്വദേശി കാറിടിച്ച് മരിച്ച സംഭവം; ബെൻസ് വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു


കോഴിക്കോട്: പ്രമോഷൻ റീൽ ചിത്രീകരണത്തിനിടെ കാറിടിച്ച് കടമേരി സ്വദേശി ആൽവിൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിത് റഹ്മാനാണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ഇന്നലെ രാവിലെയാണ്ബീച്ച് റോഡിൽ സ്വകാര്യ സ്ഥാപനത്തിന് വേണ്ടി വാഹനങ്ങളുടെ ചെയിസിങ് ചിത്രീകരിക്കുന്നതിനിടെയാണ് കടമേരി തച്ചിലേരി താഴെകുനി ആൽവിൻ (20) മരിച്ചത്. അപകടത്തെ തുടർന്ന്, കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിത് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.