മരുതോങ്കരയിൽ കുടിവെള്ളവിതരണ പൈപ്പ് അടിച്ച് തകർത്തു; അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ


കുറ്റ്യാടി: മരുതോങ്കര മുണ്ടക്കുറ്റി മരുതേരി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സാമൂഹികവിരുദ്ധർ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് പെെപ്പ് തകർത്തത്. ഇതോടെ പ്രദേശത്തെ അമ്പതോളം വീടുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി.

കിണറ്റിൽ നിന്ന് കുടിവെള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് അടിച്ചുതകർത്തത്. കിണറിന് മുകളിലെ സ്ലാബുകളിൽ മാറ്റിയിട്ടുണ്ട്. മദ്യകുപ്പികളും സി​ഗററ്റും കിണറിൽ തള്ളിയതായും പരാതിയുണ്ട്. വ്യാഴാഴ്ച രാവിലെ ഓപ്പറേറ്ററാണ് പൈപ്പ് തകർത്തത് കാണുന്നത്. തൊട്ടിൽപാലം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

അറ്റകുറ്റപ്പണിയും ജലപരിശോധനയും നടത്താതെ കുടിവെള്ള വിതരണം നടത്താനാകില്ല. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.