‘പെപ്പില്‍ വെള്ളമില്ലല്ലോ, ഇനി ഏറെ ദൂരം നടന്നു വെള്ളം കൊണ്ടുവരണമെല്ലോ’ എന്ന ചിന്തയ്ക്ക് ബൈ ബൈ; ചങ്ങരോത്തെ പാറച്ചാലില്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി
പേരാമ്പ്ര: ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാറച്ചാലില്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ആനുവദിച്ച 32 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ടി.പി. രാമകൃഷ്ണന്‍ എം.എല്‍ എ നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. കിണറിന് സ്ഥലം വിട്ടുനല്‍കിയ മമ്മു ഹാജിയെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാൃാരായ എം അരവിന്ദാക്ഷന്‍ ൃ, ടി.കെ ശൈലജ, പഞ്ചായത്തംഗങ്ങളായ വി.കെ. ഗീത, കെ.ടി മൊയ്തി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.വി കുഞ്ഞിക്കണ്ണന്‍, പി.എം. കുമാരന്‍, വി.പി ഇബ്രാഹിം മാസ്റ്റര്‍, ശ്രീധരവാര്യര്‍, രഘുനാഥ് കെ.പി തുടങ്ങിയവര്‍ സംസാരിച്ചു. എട്ടാം വാര്‍ഡ് മെമ്പര്‍ പി.കെ പ്രകാശിനി സ്വാഗതവും പദ്ധതി കണ്‍വീനര്‍ എന്‍ വി സന്തോഷ് നന്ദിയും പറഞ്ഞു.