തോടിന് കരിങ്കല്‍ഭിത്തി കെട്ടിസംരക്ഷണം, കോണ്‍ക്രീറ്റ് സ്ലാബിടല്‍; പേരാമ്പ്രയില്‍ മരക്കാടിത്തോട് സംരക്ഷിക്കാന്‍ 75 ലക്ഷം അനുവദിച്ച് ജില്ലാപഞ്ചായത്ത്
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ മരക്കാടിത്തോടിന്റെ സംരക്ഷണത്തിനായി ജില്ലാപഞ്ചായത്ത് 75 ലക്ഷം രൂപ അനുവദിച്ചു. തോടിന്റെ വശംകെട്ടി സംരക്ഷിക്കുന്നതിനാണ് തുക ചെലവഴിക്കുക.
ചില ഭാഗങ്ങളില്‍ കരിങ്കല്‍ഭിത്തി കെട്ടിസംരക്ഷിക്കുകയും കുറെസ്ഥലത്ത് തോട്ടിനുമുകളില്‍ കോണ്‍ക്രീറ്റ് സ്ലാബിടുകയും ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ വശംകെട്ടാനുണ്ട്. പേരാമ്പ്രയിലെ കൃഷിഫാമിന് സമീപംമുതല്‍ കല്ലില്‍താഴ, പാറപ്പുറം മേഖലയിലാണ് ജില്ലാപഞ്ചായത്തിന്റെ ഫണ്ടില്‍ കെട്ടിസംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത്.
പ്രവൃത്തികളെക്കുറിച്ച് അടങ്കല്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്തംഗം ലിസി, പഞ്ചായത്തംഗം സി.എം. സജു എന്നിവര്‍ തോട് കടന്നുപോകുന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി.
കൈപ്രം, കാക്കക്കുനി, കല്ലൂര്‍മൂഴി ഭാഗത്തുകൂടി ഒഴുകി കുറ്റ്യാടിപ്പുഴയിലേക്കാണ് തോട്ടിലെ വെള്ളമെത്തുന്നത്. ഇനിയും കൂടുതല്‍ ഫണ്ടുണ്ടെങ്കില്‍ മാത്രമാണ് പൂര്‍ണമായി കെട്ടിസംരക്ഷിക്കാന്‍ കഴിയൂ. ആവശ്യമായ പ്രവൃത്തികള്‍ വിവിധ ഫണ്ടുപയോഗിച്ച് ഘട്ടംഘട്ടമായി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അറിയിച്ചു.
summary: the district panchayath allocated 75 lakh rupees to protect perambra marakkadithod