‘ജില്ലയിലെ സ്കൂളുകളിൽ വിതരണം ചെയ്തത് നിലവാരമില്ലാത്ത ദേശീയ പതാക’; പേരാമ്പ്ര എ ഇ ഒ ഓഫീസ് ഉപരോധിച്ച് കെ.എസ്.യു, മൂന്ന് പേർ അറസ്റ്റിൽ


പേരാമ്പ്ര: ജില്ലയിലെ സ്കൂളുകളിൽ വിതരണം ചെയ്തത് നിലവാരമില്ലാത്ത ദേശീയ പതാകിയായിയെന്ന് ആരോപിച്ച് കെഎസ്യു പ്രവർത്തകർ പേരാമ്പ്ര എ ഇ ഒ ഓഫീസ് ഉപരോധിച്ചു. കുടുംബശ്രീ മിഷന്‍ വഴി നിലവാരമില്ലാത്തതും വികലവുമായ ദേശീയ പതാക കുട്ടികള്‍ക്ക് നിര്‍ബന്ധ പൂര്‍വ്വം വിതരണം ചെയ്യുകയാണ് അധികാരികളെന്ന് കെഎസ്‌യു ആരോപിച്ചു.

ഫ്ലാഗ് കോഡിന്റെ നഗ്നമായ ലംഘനമാണ് ഇരുപതു രൂപ നിരക്കിൽ വിതരണം ചെയ്ത പാതകകളിൽ കാണാൻ കഴിയുന്നതെന്നും കുങ്കുമവും വെള്ളയും പച്ചയും അല്ലാതെ നാലാമതായി മഞ്ഞ കളറും കുടുംബശ്രീ മിഷൻ വിതരണം ചെയ്യുന്ന പാതകകളിൽ കാണാമെന്നും കെ എസ് യു പ്രവർത്തകർ ആരോപിച്ചു.

എ ഇ ഓ ഓഫീസ് ഉപരോധിച്ച മൂന്ന് കെഎസ്‌യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.കെഎസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.സൂരജ്, ജില്ലാ സെക്രട്ടറി അർജുൻ കട്ടയാട്ട്, നിയോജകമണ്ഡലം പ്രസിഡന്റ് ആദിത്യ വാത്മീകം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

[ mid3]