‘പുഷ്പ എല്‍.പി സ്‌കൂളില്‍ എത്തിച്ചേര്‍ന്ന ഓരോ കുഞ്ഞുമക്കളെയും വ്യക്തിവ്യത്യാസങ്ങള്‍ മനസ്സിലാക്കി കൈകാര്യം ചെയ്ത അധ്യാപികയായിരുന്നു ലീലാമ്മ ടീച്ചര്‍’- ചക്കിട്ടപ്പാറ നരിനടയില്‍ അന്തരിച്ച ലീലാമ്മ ടീച്ചറുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ശിഷ്യന്‍


ചക്കിട്ടപാറ: ‘പുഷ്പ എല്‍.പി സ്‌കൂളില്‍ എത്തിച്ചേര്‍ന്ന ഓരോ കുഞ്ഞുമക്കളെയും വ്യക്തിവ്യത്യാസങ്ങള്‍ മനസ്സിലാക്കി കൈകാര്യം ചെയ്ത കര്‍ക്കശക്കാരിയും എന്നാല്‍ ഏവര്‍ക്കും പ്രയങ്കരിയുമായ അധ്യാപികയായിരുന്നു ലീലാമ്മ ടീച്ചര്‍’. കഴിഞ്ഞ ദിവസം ചക്കിട്ടപ്പാറ നരിനടയില്‍ അന്തരിച്ച ലീലാമ്മ ടീച്ചറുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് കായണ്ണ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനും ടീച്ചറുടെ പ്രയ്യപ്പെട്ട ശിഷ്യനുമായ സിബി അലക്‌സ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിച്ചു.

നരിനട പ്രദേശവാസികളുടെ മനസ്സില്‍ ഇടം പിടിച്ച ഉര്‍ജ്ജസ്രോതസ്സായിരുന്നു ടീച്ചര്‍. ടീച്ചറില്‍ നിന്ന് ആദ്യക്ഷാരവും അറിവും ശിക്ഷണവും സ്‌നേഹത്തോടെ ഏറ്റുവാങ്ങാത്തവര്‍ നരിനടയില്‍ നന്നേ വിരളമാണ്. ക്ലാസ് മുറികളില്‍ കര്‍ക്കശക്കാരിയായ അധ്യാപികയായിരുന്നുവെങ്കിലും പുറത്ത് സ്‌നേഹത്തിന്റെ, കരുതലിന്റെ, വാത്സല്യത്തിന്റെ ആള്‍ രൂപമായിരുന്നു എന്നും ടീച്ചര്‍.

നരിനട സ്‌കൂളിനെ നല്ല മാതൃകാ സ്‌കൂളാക്കി മാറ്റാന്‍ ടീച്ചര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

പഠിച്ചിറങ്ങി വര്‍ഷങ്ങള്‍ക്കുശേഷം ഒരു അധ്യാപകനായി ടീച്ചറുടെ മുന്നില്‍ പോയപ്പോള്‍ ടീച്ചര്‍ക്ക് അന്ന് വളരെ സന്തോഷമായിരുന്നു. പിന്നീടും ഒരുപാട് തവണ ടീച്ചറെ സന്ദര്‍ശിക്കുമായിരുന്നു.

ടീച്ചര്‍ പകര്‍ന്നുതന്നതാണ് ഞാനുള്‍പ്പെടുന്ന നാലഞ്ച് തലമുറയുടെ സമ്പത്ത്. ഞങ്ങളിലൂടെ ടീച്ചര്‍ ജീവിക്കുന്നു എന്ന് അഭിമാനത്തോടെ പറയാന്‍ ഞാനടക്കം ഒത്തിരിപേര്‍ ഇന്നിവിടെയുണ്ട്. പ്രാര്‍ഥനയോടെ സ്മരിക്കുന്നു.

summary: the disciple shared the memories of teacher leelamma, who was passed away in yesterday at narinada