ചെമ്മരത്തൂരിലെ മാനവീയം സാംസ്കാരിക നിലയത്തിൻ്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം വേണം; സി.പി.ഐ ചെമ്മരത്തൂർ സ്കൂൾ ബ്രാഞ്ച്


തിരുവള്ളൂർ: സി.പി.ഐ ചെമ്മരത്തൂർ സ്കൂൾ ബ്രാഞ്ച് സമ്മേളനം ചേർന്നു. ആയഞ്ചേരി മണ്ഡലം കമ്മറ്റി അംഗം കെ.എം.സുനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സി.കെ.സജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന കൗൺസിൽ മെമ്പർ ടി.കെ.രാജൻ മാസ്റ്റർ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു.

ചെമ്മരത്തൂരിലെ മാനവീയം സാംസ്കാരിക നിലയത്തിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് അധികൃതരോട് സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. പി സുരേഷ് ബാബു, കെ.പി.പവിത്രൻ, ചന്ദ്രൻ പുതുക്കുടി, എം.ടി.രാജൻ, പി.പി.രാജൻ, എ.കെ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

ലിസിത.കെ.കെ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി സജീന്ദ്രൻ സി.കെ സിക്രട്ടറിയായും ശ്രീജിത്ത്.എ.പി അസിസ്റ്റൻ്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

Summary: The deplorable condition of the Manaveeyam Cultural Center in Chemmarathur needs to be resolved; CPI Chemmarathur School Branch