ഒരൽപം ശുദ്ധജലം കുടിക്കണം; കാട് പിടിച്ച കുറ്റ്യാടി ടൗണിലെ കിണറിന്റെ ശുചീകരണത്തിനായി അധികൃതരുടെ കനിവുംകാത്ത് പ്രദേശവാസികള്‍


കുറ്റ്യാടി: പ്ലാസ്റ്റിക് മാലിന്യങ്ങളും കാടുകളും നിറഞ്ഞ് കുറ്റ്യാടി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കിണര്‍ നാശത്തിന്റെ വക്കില്‍.

മഴക്കാലമായതിനാല്‍ കിണറില്‍ മുക്കാല്‍ ഭാഗം വെള്ളം പൊങ്ങി വന്നപ്പോള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും ഉയര്‍ന്നു പൊങ്ങി. കുറ്റ്യാടി പഴയ ബസ് സ്റ്റാന്റ് ഭാഗത്തെ നിരവധി സ്ഥാപനങ്ങളില്‍ വെള്ളമെത്തുന്നതും കനത്ത വേനല്‍ കാലങ്ങളില്‍ കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും വാഹനങ്ങളില്‍ കുടിവെള്ളമെത്തുന്നതും ഈ കിണറിലെ വെള്ളമാണ്.

സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ ഇരുമ്പു മറ കെട്ടി സംരക്ഷിക്കുകയും മോഡികൂട്ടാന്‍ വര്‍ണ്ണങ്ങള്‍ പൂശുകയും ചെയ്തത് അല്ലാതെ ബന്ധപെട്ടവരുടെ ഭാഗത്ത് നിന്ന് ആവശ്യമായ ശുചീകരണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്.

വെള്ളം കോരി എടുക്കുന്ന തുറന്ന് കിടക്കുന്ന ഭാഗത്ത് കൂടി അവശിഷ്ട വസ്തുക്കള്‍ കിണറ്റില്‍ വീഴാനുള്ള സാധ്യതയേറെയാണ്. ബന്ധപെട്ട അധികാരികള്‍കിണറിനെ എത്രയും പെട്ടെന്ന് ശുചീകരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

summery: the demand to clean the well in kuttyadi town is voiced