മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധന ഫലം പോസറ്റീവ്


മലപ്പുറം: സംസ്ഥാനത്ത് നിപ മരണമെന്ന് സംശയം. മലപ്പുറം വണ്ടൂര്‍ നടുവത്ത് യുവാവ് മരിച്ചത് നിപ്പ ബാധിച്ചെന്നാണ് സംശയം. കോഴിക്കോട്ടെ പ്രാഥമിക പരിശോധന ഫലം പോസറ്റീവ് ആയതിനെ തുടര്‍ന്നാണ് നിപയെന്ന് സംശയം പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് 23 വയസ്സുകാരനായ യുവാവ് മരണപ്പെട്ടത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഡോക്ടര്‍മ്മാരുടെ സംശയത്തെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് സാമ്പിൾ പരിശോധനയ്ക്കായി അയയ്ക്കുകയായിരുന്നു. പ്രാഥമിക പരിശോധന ഫലത്തിലാണ് ഇപ്പോള്‍ നിപയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ പൂണൈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അന്തിമ ഫലം പുറത്ത് വരേണ്ടതുണ്ട്.

Description:The death of a young man in Malappuram is suspected to be due to Nipah; The initial test results in Kozhikode are positive