കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് പന്തലായനി സ്വദേശിനി
കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പന്തലായനി ചാത്തോത്ത്, ദേവി നിവാസിൽ താമസിക്കും സുമേഷിൻ്റെ ഭാര്യ അതുല്യ (36) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം.
മുത്താമ്പി പാലത്തിൽ നിന്നും സ്ത്രീ പുഴയിൽ ചാടുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോകും.
മണമൽ പാച്ചിപ്പാലം മേനോക്കി വീട്ടിൽ മണിയുടെ മകളാണ്.
അമ്മ: സതി
മകൾ: സാന്ദ്ര