ലീവിന് നാട്ടിലെത്തിയിട്ട് പത്ത് ദിവസം മാത്രം, നിനച്ചിരിക്കാതെ ജീവന്‍ കവര്‍ന്ന് ബൈക്ക് അപകടം; മീത്തലങ്ങാടി സ്വദേശി അല്‍ത്താഫിന് വിട നല്‍കി നാട്
ചോറോട്: ബൈക്ക് അപകടത്തില്‍ മരിച്ച മീത്തലങ്ങാടി കരകെട്ടീന്റവിട അല്‍ത്താഫിന് വിട നല്‍കി നാട്. ഇന്നലെ 3മണിയോടെ മുട്ടുങ്ങല്‍ കിഴക്കേ ജുമാഅത്ത് പള്ളിയിലായിരുന്നു ഖബറടക്കം. തങ്ങളുടെ പ്രിയപ്പെട്ട അല്‍ത്താഫിനെ ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് പേരാണ് ഇന്നലെ വീട്ടിലേക്ക് എത്തിയത്.
പ്രവാസിയായ അല്‍ത്താഫ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരുമാസത്തെ ചികിത്സയ്ക്കും മറ്റുമായി ലീവിന് നാട്ടില്‍ വന്നതായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അപകടം എത്തിയത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ കൈനാട്ടി ഗോസായിക്കുന്നിന് താഴെ ബീച്ചില്‍ വച്ചാണ് അല്‍ത്താഫും സുഹൃത്തും ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍പെടുന്നത്. പിന്നാലെ ഗുരുതരമായി പരിക്കേറ്റ അല്‍ത്താഫിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉപ്പ: അബ്ദുൽ കരീം
ഉമ്മ: മൈമൂനത്ത്
അൽത്താഫ് ഏക മകനാണ്.
Description: The cremation of Altaf, who died in a bike accident in kainatti has been completed