മണ്ടോടി കണ്ണന്റെ ഓർമ്മയിൽ നാട്; രക്തസാക്ഷി ദിനം ആചരിച്ച് സിപിഐ


വടകര : സിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ എഴുപത്തിയാറാം രക്തസാക്ഷി ദിനം ആചരിച്ചു. വടകര സാംസ്കാരിക ചത്വരത്തിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ കെ ബാലൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ ശശി, പി സുരേഷ് ബാബു, ആർ സത്യൻ, സോമൻ മുതുവന, ഇ രാധാകൃഷ്ണൻ, ആർ കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഒഞ്ചിയം രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് സിപിഐ മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ഒഞ്ചിയം ഇരമ്പുന്ന ഇതിഹാസം എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ഡോക്ടർ പി കെ സബിത്താണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനം ചെയ്തത്.