നാട് ഒത്തുചേർന്നു; കടമേരി എൽ.പി സ്കൂൾ പഠനോത്സവം നാടിൻ്റെ ഗ്രാമോത്സവമായി


ആയഞ്ചേരി: കടമേരി എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ മികവുകൾ പഠനോത്സവത്തിലൂടെ പൊതുവേദിയിൽ അവതരിക്കപ്പെട്ടപ്പോൾ ആസ്വദിക്കാനും അനുമോദിക്കാനും ഗ്രാമവാസികൾ ഒന്നടങ്കം ഒത്തുചേർന്നു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് സുധീർകുമാർ അധ്യക്ഷത വഹിച്ചു. പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ വേദിയിൽ അനുമോദിച്ചു. അംങ്കണവാടിയിലേയും, നേഴ്സറിയിലേയും കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

ബി.ആർ.സി ട്രെയിനി നിഷാന്ത്, പ്രധാന അധ്യാപിക ആശ കെ, ശ്രീനാഥ് എം, രാജിഷ കെ.വി എന്നിവർ സംസാരിച്ചു.

Summary: The country came together; Kadameri LP School Study Festival became the country’s village festival